ഓടുന്ന വാനില്‍ നിന്നും കുഞ്ഞ് തെറിച്ച് നടുറോഡിലേക്ക്!! പിന്നെ സംഭവിച്ചത്..വീഡിയോ കാണാം

Loading...
Loading...

253

ബെയ്ജിംഗ്: കാറിലാവട്ടെ ബൈക്കിലാവട്ടെ യാത്ര, കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കാത്ത അച്ഛനമ്മമാരുമുണ്ട് നമുക്കിടയില്‍. ബൈക്ക് യാത്രക്കിടെയും മറ്റും പിഞ്ചുകുട്ടികള്‍ക്ക് അപകടം പറ്റുന്നത് പതിവാണ്. പ്രത്യേകിച്ച് നല്ല തിരക്കുള്ള റോഡുകളില്‍ കുട്ടികളെയും കൊണ്ട് യാത്ര ചെയ്യുമ്പോള്‍ സൂക്ഷിച്ചേ പറ്റൂ.

ഈ സൂക്ഷമതക്കുറവ് കാരണം ചൈനയിലെ ഒരു കുഞ്ഞിന്റെ ജീവന്‍ അപകടത്തിന്റെ വക്കിലെത്തി. തിരക്കുള്ള റോഡില്‍ ചീറിപ്പായുന്ന വാനില്‍ നിന്നും നടുറോഡിലേക്കാണ് ഈ കുഞ്ഞ് തെറിച്ച് വീണത്. തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്ന് പറഞ്ഞാല്‍ മതിയല്ലോ.

അശ്രദ്ധയുടെ ഇര

ഓടുന്ന വാനില്‍ നിന്നും റോഡിലേക്ക് കുട്ടി തെറിച്ചുവീഴുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍തോതിലാണ് പ്രചരിക്കുന്നത്. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ട വാന്‍ മുന്നോട്ട് എടുത്തയുടനെയാണ് കുട്ടി പിറകിലെ വാതില്‍ തുറന്ന് പുറത്തേക്ക് തെറിച്ചത്.

തലനാരിഴയ്ക്ക് രക്ഷപ്പെടൽ

റോഡില്‍ വീണ കുട്ടിയുടെ മുകളിലേക്ക് മറ്റൊരു കാര്‍ കയറുകയും ചെയ്തു. കാറിനടിയിലകപ്പെട്ട കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കുട്ടി വീണത് മനസ്സിലായ വാനിലുള്ളവര്‍ ഉടനെ പുറത്തിറങ്ങി കാറിനടിയില്‍ നിന്നും കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

ഇതാദ്യമായല്ല..

കഴിഞ്ഞ വര്‍ഷവും ചൈനയില്‍ ഇതുപോലൊരു സംഭവം ആഗോള ശ്രദ്ധ നേടിയിരുന്നു. അന്ന് റോഡിന് നടുവിലേക്ക് വാനില്‍ നിന്നും തെറിച്ച് പോയ കുട്ടിയെ പുറകെ വന്ന വാഹനങ്ങളിലുള്ളവരാരും രക്ഷപ്പെടുത്തിയില്ല. കുട്ടി റോഡിന് നടുവിലൂടെ ഓടുന്നത് വീഡിയോയില്‍ കാണാം. പിന്നീട് വാനിലുണ്ടായിരുന്ന കുടുംബം കുട്ടിയെ കാണാനില്ലാതെ തിരിച്ച് വന്നാണ് കുട്ടിയെ രക്ഷപ്പെടുന്നത്.

വീഡിയോ വൈറൽ
പഠനങ്ങള്‍ പ്രകാരം ചൈനയില്‍ നിരീക്ഷിക്കപ്പെട്ട 3,333 കുട്ടികളില്‍ വെറും 22 പേര്‍ മാത്രമാണ് സീറ്റ് ബെല്‍റ്റില്‍ സുരക്ഷിതര്‍. പഠനം നടത്തിയവരില്‍ 292 കുട്ടികള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു.

Loading...
Loading...
Loading...

Leave a Reply