മറ്റുള്ളവര്‍ പലതും പറയട്ടെ,ഇതെന്റെ ശരീരമാണ്..ഞാനതിനെ സ്നേഹിക്കുന്നു; വിദ്യാബാലന്‍

Loading...
Loading...

255

ബോളിവുഡിലെ ബോള്‍ഡ് നടിയായാണ് വിദ്യാബാലന്‍ പൊതുവെ അറിയപ്പെടുന്നത്. ശക്തമായ കഥാപാത്രങ്ങളെയാണ് വിദ്യ അധികവും അവതരിപ്പിച്ചിട്ടുളളത്. സിനിമ തിരഞ്ഞെടുപ്പില്‍ കൃത്യമായ നിഷക്കര്‍ഷതയുളളതിനാല്‍ ബോക്‌സോഫീസ് പരാജയങ്ങള്‍ ഈ നടിയ്ക്ക് അത്ര പരിചിതവുമല്ല.

എന്നാല്‍ മറ്റു നടിമാരെ താരതമ്യം ചെയ്യുമ്പോള്‍ വിദ്യയുടെ തടിച്ച ശരീര പ്രകൃതിയും ബി ടൗണിലെയും സോഷ്യല്‍ മീഡിയയിലെയും ചര്‍ച്ചാ വിഷയമാവാറുണ്ട്. തന്റെ ശരീര പ്രകൃതിയെ കുറിച്ച് മറ്റുള്ളവര്‍ ആശങ്കപ്പെടേണ്ടെന്നാണ് നടി പറയുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരിയായിരുന്ന കമല സുരയ്യയായി കമല്‍ സിനിമയിലൂടെ മോളിവുഡിലും തന്റെ സാന്നിദ്യം ഉറപ്പിക്കാനുളള തയ്യാറെടുപ്പിലാണ് താരം. വിദ്യയുടെ നിലപാടുകളും മറ്റു നടിമാരില്‍ നിന്നും വ്യത്യസ്തമാണ്‌. വിദ്യ പറയുന്നതു കേള്‍ക്കൂ.

അഭിനയത്തോടുള്ള സമീപനം

വിദ്യാബാലന്റ അഭിനയത്തോടുളള സമീപനമാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. ഏതു റോളും തന്മയത്വത്തോടെയും അര്‍പ്പണ ബോധത്തെയും ഏറ്റെടുത്തു ചെയ്യുന്ന നടിയെന്ന വിശേഷണവും വിദ്യയ്ക്കു സ്വന്തം

ശരീരം അഭിനയത്തിനു തടസ്സമല്ല

മെലിഞ്ഞ ശരീര പ്രകൃതിയുള്ള ബോളിവുഡ് സുന്ദരികളുമായി താരതമ്യം ചെയ്യുമ്പോള്‍ വിദ്യാബാലന്റെ തടിച്ച ശരീര പ്രകൃതി ഒരു വെല്ലുവിളിതന്നെയാണ്. ലഗേ രഹോ മുന്നാഭായ് ,പരിണീത മുതല്‍ ഡേര്‍ട്ടി പിക്ച്ചറും കഹാനി 2 വും വരെയുളള ചിത്രങ്ങളിലൂടെ ശരീരം അഭിനയത്തിനു തടസ്സമല്ലെന്നു കൂടി വിദ്യ തെളിയിച്ചു

താന്‍ തന്റെ ശരീരത്തെ സ്‌നേഹിക്കുന്നെന്ന് വിദ്യ

ഇത് തന്റെ ശരീരമാണെന്നും അതിനെ താന്‍ സ്‌നേഹിക്കുന്നുവെന്നുമാണ് വിദ്യ പറയുന്നത്. മറ്റുള്ളവര്‍ തന്നെ കുറിച്ച് എന്തു ചിന്തിക്കുന്നുവെന്നത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും നടി പറയുന്നു.

വസ്ത്രധാരണത്തില്‍ തൃപ്തയാണ്

ദിവസവും കണ്ണാടിയില്‍ നോക്കുമ്പോള്‍ തന്റെ വസ്ത്രധാരണം കണ്ടാല്‍ തനിക്ക് സന്തോവും ആത്മവിശ്വാസവുമല്ലാതെ ഒരിക്കലും നിരാശ തോന്നിയിട്ടില്ലെന്നു നടി പറയുന്നു

എല്ലാവരെയും സംതൃപ്തിപ്പെടുത്താനാവില്ല

എല്ലാവരെയും ഒരേ പോലെ സംതൃപതിപ്പെടുത്താനാവില്ലെന്നും ഓരോരുത്തരും അവരവരുടേതായ സന്തോഷം കണ്ടെത്തുകയാണ് ഭേദമെന്നും നടി പറയുന്നു. പ്രത്യേക ഫാഷന്‍ ചാനലുകള്‍ കാണുകയോ ,അവയെ കുറിച്ചുള്ള വാര്‍ത്തകള്‍ പിന്തുരുകയോ ചെയ്യാറില്ല. കൂടാതെ സോഷ്യല്‍ മീഡിയയില്‍ അനാവശ്യമായി സമയം ചിലവഴിക്കുന്നതിനോടും താത്പര്യമില്ല. പ്രശസ്തരെന്നു കരുതുന്ന എല്ലാവരെയും ട്വിറ്ററിലുള്‍പ്പെടെ ഫോളോ ചെയ്യുന്ന സ്വഭാവവും തനിക്കില്ലെന്നു നടി പറയുന്നു.

ട്രോളുകളെ കുറിച്ച് വിദ്യ

ട്രോളുകള്‍ വായിക്കാന്‍ തനിക്കെപ്പോഴും താത്പര്യമാണെന്നാണ് വിദ്യ പറയുന്നത്. പറയാനുളള കാര്യം ആരെയും പ്രത്യേകിച്ച് പരാമര്‍ശിച്ച് വേദനിപ്പിക്കാതെ അവതരിപ്പിക്കാമെന്നതാണ് ട്രോളുകളുടെ ഗുണമെന്നും വിദ്യ പറയുന്നു.

Loading...
Loading...
Loading...

Leave a Reply